
ഇത് ബ്രണ്ടൻ ബോട്ട് യാർഡ്....
ഇന്ന് ഇൗ പൈതൃക മന്ദിരം CGH എർത്ത് പ്രോപ്പർട്ടീസ് (കാസിനോ) ന്റെ ഉടമസ്ഥതയിലുളള ഒന്നാം നമ്പർ ഹോട്ടൽ ആണ്...വൈപ്പിൻ ,എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് നടത്തുന്ന ബോട്ട് യാത്രകളിൽ ഈ യാർഡിന്റെ മനോഹാരിത നമ്മുക്ക് നന്നായി ആസ്വദിക്കാൻ കഴിയും..
നൂററാണ്ടുകൾക്ക് മുമ്പ്, ബ്രിട്ടീഷ് ഭരണക്കാലത്ത് യൂറോപൃനായ ജോർജ്ജ് ബ്രണ്ടൻ തന്റെ മക്കളായ വില്ലൃം, ജാക്ക് എന്നിവരുമായി ചേർന്ന് സ്വന്തം മുതൽ മുടക്കിൽ ആരംഭിച്ച കപ്പൽ നിർമ്മാണത്തിനുളള യാർഡ് ആണിത്..യൂറോപൃൻ വാസ്തു ശൈലിയിലുളള ഈ കെട്ടിടം കൊച്ചിയുടെ കൊളോണിയൽ അധീശത്വം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്..ബ്രണ്ടൻ കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഈ യാർഡിലാണ് രണ്ടാം ലോക മഹായുദ്ധക്കാലത്തേക്ക് ആവശൃമായ യുദ്ധ കപ്പലുകൾ ബ്രിട്ടൻ നിർമ്മിച്ചിരുന്നത്..ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ഭീതി പൂണ്ട ബ്രിട്ടണിലെ മററു കപ്പൽ നിർമ്മാണ കമ്പനികൾ അന്ന് ബ്രിട്ടൻ നേവിയുടെ ചുമതല വഹിച്ചിരുന്ന പ്രഭുവിനോട് പരാതിപ്പെട്ടതിനെ തുടർന്ന്, ഉണ്ടായ നടപടി ആണ് ബ്രണ്ടൻ യാർഡിന്റെ തകർച്ചയ്ക്ക് കാരണമായത്...ഇന്നും ഈ യാർഡിൽ പണിത കപ്പലുകൾ കൊച്ചി കായലിലൂടെ സർവ്വീസ് നടത്തുന്നു എന്നു രേഖകൾ പറയുന്നു..കൊച്ചിയിലെ ആദൃ മൂവി തിയറററും ഈ കമ്പനിയാണ് തുടങ്ങിയത് എന്നു പറയപ്പെടുന്നു.
ഇന്ന് ബ്രണ്ടൻ ബോട്ട് യാർഡ് വിദേശ വിനോദ സന്ചാരികളുടെ ഇഷ്ട താമസ കേന്ദ്രമായ പൈതൃക ഹോട്ടലായി ഫോർട്ടുകൊച്ചി അഴിമുഖ തീരത്ത് ജെട്ടിക്ക് സമീപം തലയുയർത്തി നിൽക്കുന്നു.. കെട്ടിടത്തിലെ ഇടനാഴികളും മററും കൊച്ചിയുടെ ചരിത്ര ഏടുകളെ ഓർമ്മിപ്പിക്കും വിധമാണ്. കൊച്ചിയുടെ വൈവിധൃം തുളുമ്പുന്ന ചരിത്രത്തെ അനുസ്മരിപ്പിക്കും വിധം ആണ് ഇവിടത്തെ മുഴുവൻ സജ്ജീകരണങ്ങളും...കായലിനഭിമുഖമായി നിൽക്കുന്ന 22 കിടപ്പുമുറികളും വലിയ നീന്തൽ കുളവും പ്രതൃേകം ആകർഷണം തന്നെയാണ്.. കൊച്ചിയുടെ പൈതൃകത്തിന്റെ ഭാഗമായ 22 ഓളം വരുന്ന സംസ്കാരങ്ങ
ളിൽ ഓരോന്നിനെയും പരിചയപ്പെടുത്തും വിധത്തിലാണ് ഇവിടത്തെ ഓരോ ഭക്ഷണ വിഭവത്തിന്റെയും രുചിക്കൂട്ട്..ആംഗ്ളോ ഇന്ഡൃൻ വിഭവമായ കട്ലററും സുറിയൻ വിഭവമായ ഫിഷ് മോളിയും, പോർച്ചുഗീസ് ഇനമായ വിന്താലുമൊക്കെ അവയിൽ ചിലതു മാത്രം...
#ILOVEKOCHI (19)
No comments:
Post a Comment