Saturday, 21 October 2017


Image may contain: sky and outdoor
ലണ്ടനിലെ ബിഗ് ബെൻ പോലെ മട്ടാന്ചേരിക്കും ഉണ്ട് ബിഗ് ബെൻ .....
ഒരു ക്ളോക്ക് ടവർ ....
കോമൺ വെൽത്ത് രാജൃങ്ങളിലെ ജൂത പളളികളിൽ വച്ച് തന്നെ ഏററവും പഴക്കം ചെന്നതും മട്ടാന്ചേരി ജൃൂ ടൗണിൽ തല ഉയർത്തി നിൽക്കുന്നതുമായ,1567 ൽ പോർച്ചുഗീസ്ക്കാർ പണി കഴിപ്പിച്ച പരദേശി സിനഗോഗിനോട് ചേർന്നാണ് ഈ ടവർ നിലക്കൊളളുന്നത്.. ഡച്ച് ഈസ്ററ് ഇന്ഡൃ കമ്പനി പ്രതിനിധി ആയി കൊച്ചിയിലെത്തിയ ഡേവിഡ് എസെക്കിയൽ റഹാബി ആണ് മൂന്നു നില രൂപത്തിലുളള ഈ ടവർ പണി കഴിപ്പിച്ചത്.. ഇന്ഡൃൻ - പോർച്ചുഗീസ് -ഡച്ച് വാസ്തു വിദൃകളുടെ പ്രതൃേകതകളെ പ്രതിഫലിപ്പിക്കുന്ന, ചതുരാകൃതിയിലുളള ടവറിന്റെ മൂന്നു ഭാഗങ്ങളിൽ ആയി നീല ചായം പൂശിയ തേക്കിൻ പലകയിൽ തീർത്ത ക്ളോക്കുകൾ കാണാം..ടവറിന്റെ വടക്കു ഭാഗത്തെ മലയാളം അക്കത്തിലുളള ക്ളോക്ക് കൊച്ചി രാജാവിന് സമയമറിയാൻ വേണ്ടി ഉളളതായിരുന്നു..ടവറിന്റെ പടിഞ്ഞാറൻ ദിക്കിലെ ഹീബ്രു അക്കം രേഖ പ്പെടുത്തിയ ക്ളോക്ക് പരദേശി സിനഗോഗിന് അഭിമുഖമായാണ് നിൽക്കുന്നത്..ഇത് ജൂതൻമാർക്കുളള സൗകരൃമാണ്..ടവറിന്റെ തെക്ക് ഭാഗത്തുളള, റോമൻ അക്കങ്ങൾ രേഖപ്പെടുത്തിയ ക്ളോക്ക് സാധാരണക്കാരെ ലക്ഷൃം വച്ചുളളതും.. ഓരോ മണിക്കൂറിലും മണിനാദം മുഴക്കി ഇരുന്ന ഈ ക്ളോക്ക് 1930ന് ശേഷം നിശ്ചലമായി...
നിക്ഷിപ്ത താത്പരൃങ്ങളോടെ
വിദേശ ശക്തികൾ നമ്മെ ഭരിച്ചപ്പോഴും, അവർ നമ്മെ പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവ് ആണ് ഈ ടവർ എന്നതാണ് എന്റെ നിരീക്ഷണം
Image may contain: house and outdoor
ഇത് ബ്രണ്ടൻ ബോട്ട് യാർഡ്....
ഇന്ന് ഇൗ പൈതൃക മന്ദിരം CGH എർത്ത് പ്രോപ്പർട്ടീസ് (കാസിനോ) ന്റെ ഉടമസ്ഥതയിലുളള ഒന്നാം നമ്പർ ഹോട്ടൽ ആണ്...വൈപ്പിൻ ,എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് നടത്തുന്ന ബോട്ട് യാത്രകളിൽ ഈ യാർഡിന്റെ മനോഹാരിത നമ്മുക്ക് നന്നായി ആസ്വദിക്കാൻ കഴിയും..
നൂററാണ്ടുകൾക്ക് മുമ്പ്, ബ്രിട്ടീഷ് ഭരണക്കാലത്ത് യൂറോപൃനായ ജോർജ്ജ് ബ്രണ്ടൻ തന്റെ മക്കളായ വില്ലൃം, ജാക്ക് എന്നിവരുമായി ചേർന്ന് സ്വന്തം മുതൽ മുടക്കിൽ ആരംഭിച്ച കപ്പൽ നിർമ്മാണത്തിനുളള യാർഡ് ആണിത്..യൂറോപൃൻ വാസ്തു ശൈലിയിലുളള ഈ കെട്ടിടം കൊച്ചിയുടെ കൊളോണിയൽ അധീശത്വം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്..ബ്രണ്ടൻ കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഈ യാർഡിലാണ് രണ്ടാം ലോക മഹായുദ്ധക്കാലത്തേക്ക് ആവശൃമായ യുദ്ധ കപ്പലുകൾ ബ്രിട്ടൻ നിർമ്മിച്ചിരുന്നത്..ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ഭീതി പൂണ്ട ബ്രിട്ടണിലെ മററു കപ്പൽ നിർമ്മാണ കമ്പനികൾ അന്ന് ബ്രിട്ടൻ നേവിയുടെ ചുമതല വഹിച്ചിരുന്ന പ്രഭുവിനോട് പരാതിപ്പെട്ടതിനെ തുടർന്ന്, ഉണ്ടായ നടപടി ആണ് ബ്രണ്ടൻ യാർഡിന്റെ തകർച്ചയ്ക്ക്‌ കാരണമായത്...ഇന്നും ഈ യാർഡിൽ പണിത കപ്പലുകൾ കൊച്ചി കായലിലൂടെ സർവ്വീസ് നടത്തുന്നു എന്നു രേഖകൾ പറയുന്നു..കൊച്ചിയിലെ ആദൃ മൂവി തിയറററും ഈ കമ്പനിയാണ് തുടങ്ങിയത് എന്നു പറയപ്പെടുന്നു.
ഇന്ന് ബ്രണ്ടൻ ബോട്ട് യാർഡ് വിദേശ വിനോദ സന്ചാരികളുടെ ഇഷ്ട താമസ കേന്ദ്രമായ പൈതൃക ഹോട്ടലായി ഫോർട്ടുകൊച്ചി അഴിമുഖ തീരത്ത് ജെട്ടിക്ക് സമീപം തലയുയർത്തി നിൽക്കുന്നു.. കെട്ടിടത്തിലെ ഇടനാഴികളും മററും കൊച്ചിയുടെ ചരിത്ര ഏടുകളെ ഓർമ്മിപ്പിക്കും വിധമാണ്. കൊച്ചിയുടെ വൈവിധൃം തുളുമ്പുന്ന ചരിത്രത്തെ അനുസ്മരിപ്പിക്കും വിധം ആണ് ഇവിടത്തെ മുഴുവൻ സജ്ജീകരണങ്ങളും...കായലിനഭിമുഖമായി നിൽക്കുന്ന 22 കിടപ്പുമുറികളും വലിയ നീന്തൽ കുളവും പ്രതൃേകം ആകർഷണം തന്നെയാണ്.. കൊച്ചിയുടെ പൈതൃകത്തിന്റെ ഭാഗമായ 22 ഓളം വരുന്ന സംസ്കാരങ്ങ
ളിൽ ഓരോന്നിനെയും പരിചയപ്പെടുത്തും വിധത്തിലാണ് ഇവിടത്തെ ഓരോ ഭക്ഷണ വിഭവത്തിന്റെയും രുചിക്കൂട്ട്..ആംഗ്ളോ ഇന്ഡൃൻ വിഭവമായ കട്ലററും സുറിയൻ വിഭവമായ ഫിഷ് മോളിയും, പോർച്ചുഗീസ് ഇനമായ വിന്താലുമൊക്കെ അവയിൽ ചിലതു മാത്രം...
#ILOVEKOCHI (19)